ശക്തി സ്വരൂപിണിയും ക്ഷിപ്ര വരദായിനിയുമായ ശിവ സാമീപ്യത്തോടു കുടിയിരിക്കുന്ന മഹാദേവികാട് വലിയവീട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 7-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 2012 ജനുവരി 19 വ്യാഴാഴ്ച മുതൽ 25 ബുധനാഴ്ച വരെ (1187 മകരം 5 മുതൽ 11 വരെ) നടത്തുവാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.
ഈ കലിയുഗത്തിൽ മനുഷ്യ ജന്മങ്ങൾ കലിദോഷമകറ്റി മന:ശുദ്ധി നേടി മോക്ഷപ്രാപ്തനാകുവാൻ ശ്രീകൃഷണസ്വരൂപമായ പരധർമ്മത്തെ അറിഞ്ഞ് അനുഷ്ഠിക്കണം. എങ്കിൽ മാത്രമെ ഓരോ മനുഷ്യാത്മാവിനും സംതൃപ്തി ലഭിക്കു. അതുകൊണ്ട് ഈ മഹായജ്ഞത്തിൽ ജന്മസാഫല്യം നേടുവാൻ ഏവരും സർവ്വാത്മനാ സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഏവർക്കും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ദേവീ ദേവന്മാരുടെ നാമത്തിൽ പ്രാർത്ഥിക്കുന്നു.